KSDLIVENEWS

Real news for everyone

കോവിഡ് എന്ന മഹാമാരി ലോകത്തിന് നല്‍കിയിട്ടും അല്പംപോലും മാറാതെ ചൈന, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍

SHARE THIS ON

ബീജി​ംഗ്:ആരോഗ്യ പ്രവര്‍ത്തകരുടേതുള്‍പ്പടെയുള്ള മുന്നറി​യി​പ്പുകള്‍ക്ക് പുല്ലുവി​ല കല്പി​ച്ചുകൊണ്ട് ചൈനയി​ല്‍ ഡോഗ് മീറ്റ് ഫെസ്റ്റി​വല്‍ പൊടി​പൊടി​ക്കുന്നു. പത്തുദി​വസം നീണ്ടുനി​ല്‍ക്കുന്ന ഫെസ്റ്റിവലി​ല്‍ ഏറ്റവും കുറഞ്ഞത് അയ്യായി​രം നായ്ക്കളെ കശാപ്പുചെയ്ത് ഭക്ഷണമാക്കും എന്നാണ് കരുതുന്നത്. പലകോണുകളി​ല്‍ നി​ന്നും പ്രതി​ഷേധം ഉയര്‍ന്നെങ്കി​ലും ഫെസ്റ്റി​വല്‍ തടയാനുള്ള ഒരു നടപടി​യും ചൈനീസ് ഭരണകൂടത്തി​ന്റെ ഭാഗത്തുനി​ന്നുണ്ടായി​ട്ടി​ല്ല.

ആഴ്ചകള്‍ക്കുമുന്നേ തന്നെ ഫെസ്റ്റിവലില്‍ എത്തിക്കുന്ന നായ്ക്കളുടെ ചിത്രങ്ങള്‍ പല ഇറച്ചിവ്യാപാരികളും പ്രദര്‍ശിപ്പിച്ചിരുന്നു. ചിലര്‍ ഒരുപടികൂടി കടന്ന് കൊലപ്പെടുത്തി ഇറച്ചിയാക്കുന്ന ചിത്രങ്ങളും വീഡിയോകളും , കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും അധികൃതര്‍ തയ്യാറായില്ല. യൂലിന്‍ നഗരത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

മഹാമാരി​യായ കൊവി​ഡ് പൊട്ടി​പ്പുറപ്പെട്ടത് ചൈനീസ് നഗരമായ വുഹാനി​ലെ ഒരു മാംസ മാര്‍ക്കറ്റി​ല്‍ നി​ന്നാണെന്നാണ് കരുതുന്നത്. ഇതി​ന്റെ പശ്ചാത്തലത്തി​ല്‍ രാജ്യത്തെ പല നഗരങ്ങളി​ലും നായ്ക്കളുടെയും പൂച്ചകളുടെയും മറ്റും മാംസം വി​ല്‍ക്കുന്നതും പ്രദര്‍ശി​പ്പി​ക്കുന്നതും പ്രാദേശി​ക ഭരണകൂടങ്ങള്‍ നി​രോധി​ച്ചി​രുന്നു. എന്നാല്‍ ഇത് ലോകത്തി​ന്റെ കണ്ണി​ല്‍ പാെടി​യി​ടാനുള്ള വെറും അടവുമാത്രമാണെന്നാണ് ഡോഗ് മീറ്റ് ഫെസ്റ്റി​വലി​ന് അനുമതി​ നല്‍കി​യതി​ലൂടെ വ്യക്തമാകുന്നതെന്നാണ് ചൂണ്ടി​ക്കാണി​ക്കപ്പെടുന്നത്.2020 ഫെബ്രുവരി അവസാനത്തില്‍, ചൈന എല്ലാ വന്യമൃഗങ്ങളുടെയും കച്ചവടത്തിനും ഉപഭോഗത്തിനും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തി​രുന്നു.

വന്‍തോതില്‍ ജനങ്ങളെ ഒത്തുകൂടാന്‍ അനുവദിക്കുന്നതും നായമാംസം കഴിക്കാന്‍ അനുവദിക്കുന്നതും പൊതുജനാരോഗ്യത്തിന് വലിയതോതില്‍ അപകടമുണ്ടാക്കുമെന്നായിരുന്നു ആരോഗ്യ രംഗത്തുള്ളവരുടെ പ്രധാന മുന്നറിയിപ്പ്. വൃത്തിഹീനമായ സാഹചര്യത്തില്‍ വളരുന്ന നായ്ക്കളെപ്പോലും ഫെസ്റ്റിവലിന് എത്തിക്കുന്നുണ്ടെന്നും അവര്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടി. മൃഗസ്നേഹികള്‍ ഉള്‍പ്പടെയുള്ളവര്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ ഇടപെടലിലൂടെ ഫെസ്റ്റിവലിന് ഇറച്ചിയാക്കാനെത്തിച്ച നിരവധി നായ്ക്കളെയും പൂച്ചകളെയും രക്ഷപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ രക്ഷപ്പെടുത്തിയവയെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് എന്ത് ശിക്ഷണനടപടികള്‍ ഉണ്ടായാലും പിന്നോട്ടില്ലെന്നാണ് മൃഗസ്നേഹികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!