KSDLIVENEWS

Real news for everyone

മഴയ്ക്കിടയിലും ആവേശം; ന്യൂസിലാൻഡിന്റെ അഞ്ചു വിക്കറ്റെടുത്ത് ഇന്ത്യ

SHARE THIS ON

സതാംപ്റ്റൺ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലന്റിന്റെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ചു വിക്കറ്റിന് 135 റൺസെന്ന നിലയിലാണ് ന്യൂസീലന്റ്. ഇന്ത്യയുടെ സ്കോറിനൊപ്പമെത്താൻ കിവീസിന് ഇനിയും 82 റൺസ് വേണം. 112 പന്തിൽ 19 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ ക്രീസിലുണ്ട്. Cricket ‘പറയുന്നതില്‍ വേദനയുണ്ട്,  ഇംഗ്ലണ്ടിനെ ഫൈനല്‍ പോലുള്ള മത്സരങ്ങളുടെ വേദിയാക്കരുത്’ | Read more മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. രണ്ട് വിക്കറ്റിന് 101 റൺസ് എന്ന നിലയിൽ തുടങ്ങിയ ന്യൂസീലന്റിന് 16 റൺസ് ചേർക്കുന്നതിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 11 റൺസെടുത്ത റോസ് ടെയ്ലറെ മുഹമ്മദ് ഷമി ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ഹെൻട്രി നിക്കോൾസിനെ (7) ഇഷാന്ത് ശർമ പുറത്താക്കി. രോഹിത് ശർമ ക്യാച്ച് ചെയ്തു. അടുത്തത് ബിജെ വാട്ട്ലിങ്ങിന്റെ ഊഴമായിരുന്നു. നേരിട്ട മൂന്നാം പന്തിൽ വാട്ട്ലിങ്ങിനെ ഷമി ബൗൾഡാക്കി. ഒരു റണ്ണാണ് താരത്തിന്റെ സമ്പാദ്യം. 30 റൺസെടുത്ത ടോം ലാഥത്തിന്റേയും 54 റൺസെടുത്ത ഡെവോൺ കോൺവേയുടേയും വിക്കറ്റുകൾ മൂന്നാം ദിവസം നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു. Cricket ‘കോലിയെ പിന്നില്‍ നിന്ന് കുത്തി’; ജമെയ്‌സണെ ആര്‍സിബിയില്‍ നിന്ന് പുറത്താക്കണമെന്ന് ആരാധകര്‍ | Read more ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും മഴ മൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്. ഒരു റിസർവ് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ജേതാക്കളെ കണ്ടെത്തുക പ്രയാസകരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!