KSDLIVENEWS

Real news for everyone

പി പി ഇ കിറ്റു ധരിച്ചു മോഷണ സംഘങ്ങൾ പെരിയയിൽ സൂപ്പർമാർക്കറ്റിലും മെഡിക്കൽ ഷോപ്പിലും കവർച്ച

SHARE THIS ON

പെരിയ : പെരിയ ബസ്റ്റാ ന്റിൽ പരക്കെ പി പി ഇ ധരിച്ചെത്തുന്ന സംഘങ്ങളുടെ മോഷണവും മോഷണശ്രമവും . കലോട്ട് റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് , മെഡിക്കൽസ് എന്നിവിടങ്ങളിൽ മോഷണവും സമീപത്തെ നീതി മെഡിക്കൽസ് സ്റ്റോറിലും , കോഴിക്കടയിലും മോഷണശ്രമവുമുണ്ടായി . കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം . സൂപ്പർ മാർക്കറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷണം . മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത് . പ്രധാന ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറാൻ മോഷ്ടാക്കൾ ശ്രമിച്ചിരുന്നുവെങ്കിലും അകത്ത് ഗ്ലാസ് സ്ഥാപിച്ചിരുന്നതിനാൽ പച്ചക്കറി സൂക്ഷിച്ചിരുന്ന ഭാഗത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കയറുകയായിരുന്നു . സ്ഥാപനത്തിൽ നിന്ന് പണമൊഴികെ മറ്റു സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ കുണിയ സ്വദേശി അബ്ദുൾ റഷീദ് പറഞ്ഞു . അതേ സമയം അകത്തുണ്ടായിരുന്ന ഒരു ബക്കറ്റ് പുറത്തെടുത്ത് വെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട് . ഇതേ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മെഡിക്കൽസിൽ നിന്നും പണം മാത്രമാണ് മോഷ്ടിച്ചതെന്നു പറയുന്നു .
ഷട്ടറിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷണം . എന്നാൽ പൊളിച്ച ആറോളം പൂട്ടുകൾ സ്ഥലത്ത് കാണാനുണ്ടായിരുന്നില്ലെന്നും പറയുന്നുണ്ട് . സമീപത്തെ നീതി മെഡിക്കൽസിന്റെയും പൂട്ട് പൊളിച്ചായിരുന്നു മോഷണശ്രമം . കോഴിക്കടയിലെ മോഷണശ്രമവും ഇതേ നിലയിലായിരുന്നു . മോഷ്ടാക്കളുടെ ചിത്രം സൂപ്പർമാർക്കറ്റിന്റെയും എതിർവശത്തെ ജ്വല്ലറിയിലെയും സി സി ടി വികളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പി പി ഇ കിറ്റ് ധരിച്ചതിനാൽ പൊലീസിനു തിരിച്ചറിയാൻ സാധിച്ചിട്ടില്ല . മുഖമടക്കം ശരീരം മുഴുവൻ മറച്ച നിലയിലായിരുന്നു ചിത്രം . ജ്വല്ലറിയുടെ സി സി ടി വി തുണികൊണ്ട് മറക്കാൻ ശ്രമിച്ചിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട് . പുലർച്ചെ ഒന്നരമണിയോടെയാണ് മോഷണം നടന്നതെന്ന് സി സി ടി വിയിൽ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട് . സൂപ്പർമാർക്കറ്റ് മാനേജിംഗ് ഡയറക്ടറുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു . നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ കടകളിലാണ് മോഷണം നടന്നത് . മോഷണം ടൗണിലെ വ്യാപാരികളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!