KSDLIVENEWS

Real news for everyone

‘കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തു’; ഐഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ

SHARE THIS ON

കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ക്വാറന്റീൻ നിയമങ്ങൾ  ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തെന്നും ദ്വീപ് ഭരണകൂടം കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ  ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചു.

അതേസമയം, രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. കേസിൽ മൂന്നാം തവണയാണ് കവരത്തി പൊലീസ് ഐഷയെ ചോദ്യം ചെയ്യുന്നത്. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം എട്ട് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ഐഷ സുൽത്താന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞതാണ് കേസിനാസ്പദമായ സംഭവം. ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് കേസെടുത്തത്. ബോധപൂർവം നടത്തിയ പ്രസ്താവനയെല്ലെന്നും പിന്നീട് തെറ്റ് തിരുത്തി രംഗത്തെത്തിയെന്നുമായിരുന്നു ഐഷ സുൽത്താനയുടെ വാദം. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!