വിട്ലയ്ക്കടുത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു+ 15 ഓളം വിദ്യാർത്ഥികൾ അത്ഭുത്കരമായി രക്ഷപ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

പെര്‍ള: പതിനഞ്ചോളം വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. വിട്ള പൊലീസ് സ്റ്റേഷന് പരിധിയിലെ പദൂര്‍ പൂരളപ്പടിക്ക് സമീപമുള്ള കുന്തുകുഡേലുവിലാണ് അപകടം സംഭവിച്ചത്. ഒരു സ്വകാര്യ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസ് വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. വാഹനം കുന്തുകുഡേലുവില് റോഡിലെ ഇറക്കത്തിലെത്തിയപ്പോള്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.
വെദ്യുതി തൂണ് ഒടിഞ്ഞുവീണ് ബസിന് മുകളില്‍ പതിച്ചു. ബസിലുണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ അല്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ, നാട്ടുകാര്‍ സ്ഥലത്തെത്തി കുട്ടികളെ ബസില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. ഭാഗ്യം കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.

