KSDLIVENEWS

Real news for everyone

പ്രകോപനം തുടര്‍ന്നാല്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കും; മുന്നറിയിപ്പുമായി റഷ്യ

SHARE THIS ON

മോസ്കോ: ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതൽ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലിൽ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ ബോംബിട്ട് തകർക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകൾ തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകൾ ക്രിമിയൻ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിർത്തിമേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു. അതിര്‍ത്തി ലംഘിച്ച ബ്രിട്ടീഷ് കപ്പലിനെതിരെ വെടിയുതിര്‍ത്തതായി റഷ്യ; നിഷേധിച്ച് ബ്രിട്ടണ്‍ |ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫൻഡറിന്റെ സഞ്ചാരമാർഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടൻ അറിയിച്ചു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാകപ്പലുകളും ചേർന്ന സംഘം ഡിഫൻഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലിൽ ബോംബ് വർഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടൻ വ്യക്തമാക്കി. സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടൻ ആരോപിച്ചു. കരിങ്കടലിൽ ബ്രിട്ടൻ നടത്തുന്നത് ‘അപകടകരമായ’ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡർ ദെബോറ ബ്രോണർട്ടിനെ വിളിച്ചുവരുത്തി റഷ്യ ശകാരിച്ചു. ബ്രിട്ടൻ അടിസ്ഥാനരഹിതമായ നുണകൾ ആരോപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അത് നടപ്പാകാത്ത പക്ഷം ബോംബിടുമെന്നും വിദേശകാര്യസഹമന്ത്രി സെർഗെ റ്യായ്കോബ് പറഞ്ഞു. മകഫീ സ്ഥാപകന്‍ ജോണ്‍ മകഫീ ജയിലില്‍ മരിച്ച നിലയില്‍ | ഡിഫൻഡറിന്റെ സഞ്ചാരപാതയിൽ റഷ്യ ബോംബിട്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്കോബ്. തുടർന്നും പ്രകോപനമുണ്ടായാൽ പാതയിലല്ല മറിച്ച് കപ്പലിൽ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മെഡിറ്ററേനിയനിൽ തങ്ങളുടെ ആധിപത്യം വർധിപ്പിക്കാൻ കരിങ്കടലിൽ റഷ്യ നടത്തുന്ന നീക്കങ്ങളാണ് നൂറ്റാണ്ടുകളായി ടർക്കി, ഫ്രാൻസ്, ബ്രിട്ടൻ, യുഎസ് എന്നീ എതിരാളികളുമായുള്ള റഷ്യയുടെ ശത്രുതയുടെ ഒരു പ്രധാന കാരണം.

Rashiya and america

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!