ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം മീഞ്ച പഞ്ചായത്തിൽ നടന്നു..

മീഞ്ച ഗ്രാമപഞ്ചായത്ത് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 25.06.2021 ന് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുന്ദരി ആർ ഷെട്ടി കർഷകനായ ശ്രീ. ഹെൻറി ഡിസൂസയ്ക്ക് പച്ചക്കറി വിത്ത് നൽകി നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജയരാമ . കെ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീ. ജനാർദ്ധന പൂജാരി, ശ്രീമതി. സരസ്വതി, ശ്രീമതി. ജ്യോതി പി റായ് കർഷകർ എന്നിവർ സന്നിഹിതരായിരുന്നു.കൃഷി ഓഫീസർ ശ്രീ.സജു . കെ , അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ.സതീശൻ.പി, കൃഷി അസിസ്റ്റന്റ് ശ്രീമതി. റസീന .സി എന്നിവർ പങ്കെടുത്തു.

