KSDLIVENEWS

Real news for everyone

കാസര്‍കോട് വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മൂന്നുപേരും മരിച്ചു, മൃതദേഹങ്ങള്‍ കണ്ടെത്തി

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്നുപേരും മരിച്ചു. സന്ദീപ്, കാര്‍ത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോയാണ് കാസര്‍കോട് ഹാര്‍ബറിന് സമീപം ശക്തമായ തിരമാലയില്‍പ്പെട്ട് മീന്‍പിടുത്ത ബോട്ട് മറിഞ്ഞ് മൂന്നുപേരെ കാണാതായത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ ബോട്ടില്‍ പിടിച്ച്‌ കിടക്കുകയായിരുന്നു ഇവര്‍. നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണെന്നും ഹാര്‍ബറിനോട് അനുബന്ധിച്ച പുലിമുട്ടിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് കാരണമെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കോസ്റ്റല്‍ പൊലീസിന്‍റെ രക്ഷാപ്രവര്‍ത്തന ബോട്ട് എത്താന്‍ താമസിച്ചെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപണം ഉന്നയിച്ചു. നിലവില്‍ കോസ്റ്റല്‍ പൊലീസിന്‍റെ കൈവശമുള്ള ബോട്ട് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമല്ലെന്നും വലിയ ബോട്ട് വേണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും അവഗണിച്ചെന്നും നാട്ടുകാര്‍ പറ‌ഞ്ഞു. ‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!