KSDLIVENEWS

Real news for everyone

സ്വര്‍ണക്കടത്തിന് അകമ്പടി: അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച മറ്റൊരു കാര്‍ കൂടി കസ്റ്റഡിയില്‍

SHARE THIS ON

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള ഒരു കാർ കൂടി കസ്റ്റംസ് പിടികൂടി. ഉദിനൂർ സ്വദേശി വികാസിന്റേതാണ് കാർ. സ്വർണക്കടത്തിന് അകമ്പടി പോയ ഈ കാർ ഓടിച്ചത് അർജ്ജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണ്. പ്രണവിനെയും വികാസിനെയും കസ്റ്റംസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച കസ്റ്റംസിന്റെ കാസർകോട് സംഘമാണ് ഈ കാർ കസ്റ്റഡിയിലെടുത്തത്. സ്വർണക്കടത്തിന് അകമ്പടി പോകാൻ ഈ കാർ ഉപയോഗിച്ചിട്ടുണ്ടെന്ന അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. നിലവിൽ ഈ കാർ ചന്ദേര പോലീസ് സ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടമയായ വികാസിൽ നിന്ന് പ്രണവ് കാർ വാടകയ്ക്ക് എടുത്ത് സ്വർണക്കടത്തിന് എക്സ്കോർട്ട് പോകാൻ ഉപയോഗിക്കുകയായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!