ചന്ദ്രഗിരി കല്ലും വളപ്പ് റോഡിൽ ഓവ് ചാലും സുരക്ഷിത കവചവും ആവശ്യമെന്ന് നാട്ടുകാർ, പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.

മേൽപറമ്പ: മേൽപറമ്പ ചന്ദ്രഗിരി ഹൈസ്കൂൾ മുതൽ ചെമ്പിരിക്ക കല്ലുവളപ്പ് വരെയുള്ള തീരദേശ റോഡിൽ ഓവ് ചാലും, ഏറെ അപകടം പതിയിരിക്കുന്ന കുന്നിൻ ചെരുവുകളിൽ സുരക്ഷിത കവചവും നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നേരിട്ട് പ്രദേശം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാദൂർ ഷാനവാസ് മനസ്സിലാക്കുകയും നാട്ടുകാരുടെ ആവശ്യം സമയബന്ധിതമായി പരിഹരിക്കാൻ നടപടി കൈകൊള്ളുമെന്നും ഉറപ്പ് നൽകി.
ഏറെ വാഹന സാന്ദ്രതയുള്ള ഈ റോഡിലൂടെയാണ് സാധാരണ ജനങ്ങളും വിദ്യാർത്ഥികളും കാൽനട യാത്ര ചെയ്യുന്നത് ഏകദേശം 750 മീറ്ററോളം വരുന്ന സ്ഥലങ്ങൾ റോഡിൽ നിന്നും നൂറും നൂറ്റമ്പത് അടി താഴ്ചയിലേക്ക് യാതൊരു വിധ സുരക്ഷിതത്വവുമില്ലാതെയാണ് നിലകൊള്ളുന്നത് അത്തരം സ്ഥലങ്ങളിൽ സുരക്ഷിതത്വം വരുത്താനാവശ്യമായ നടപടികൾക്കൊള്ളുമെന്ന് അദ്ദേഹം പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. സ്ഥലം സന്ദർശനത്തിൽ പൊതുപ്രവർത്തകരായ സൈഫുദ്ദീൻ കെ, മാക്കോട്, അഷറഫ് ഇംഗ്ലീഷ്, ഹനീഫ് കെഡിഎൽ, ശെരീഫ് വളപ്പിൽ, ഹനീഫ് റഹ്മത്ത് ബാഗ്, സുരേഷ് സ്വാമി കൊപ്പൽ, ശർഫു കണ്ടത്തിൽ, അനിൽ സിംഗർ, രാജൻ നടക്കാൽ, അബ്ദുല്ലവളപ്പിൽ, അറഫാത്ത് വളപ്പിൽ, എന്നിവരും പ്രദേശവാസികളും സംബന്ധിച്ചു.

