28 തസ്തികകളിലേക്ക് പിഎസ്‍സി വിജ്ഞാപനം വരുന്നു, കെഎഎസ് ഇന്റര്‍വ്യൂ സെപ്തംബര്‍ 1 മുതല്‍

തിരുവനന്തപുരം: 28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാൻ പിഎസ്‍സി തീരുമാനിച്ചു.
. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 1 മുതൽ 30 വരെ നടത്താനും പിഎസ് സി യോഗത്തിൽ തീരുമാനമായി. വിജ്ഞാപനമിറക്കുന്ന തസ്തികകൾ: ജനറൽ, സംസ്ഥാനതലം: ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ നിയോനറ്റോളജി, സയന്റിഫിക് അസിസ്റ്റന്റ് ( ഫിസിയോതെറപ്പി ), മിൽമയിൽ ഡപ്യൂട്ടി എൻജിനീയർ (സിവിൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, പോൾട്രി ഡവലപ്മെന്റ് കോർപറേഷനിൽ മാർക്കറ്റിങ് സൂപ്പർവൈസർ, കേരള അഗ്രോ മെഷിനറിയിൽ വർക് അസിസ്റ്റന്റ്. ജനറൽ, ജില്ലാതലം: കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ മോട്ടർ മെക്കാനിക്.

