കേരള അത്ലറ്റിക്സിന് നാണകേട്, 45 വര്‍ഷത്തിനിടെ മലയാളികള്‍ ഇല്ലാതെ ഇന്ത്യയുടെ ഒളിംപിക്സ് വനിതാ ടീം

ന്യൂഡല്‍ഹി: കാലങ്ങളായി ഇന്ത്യന്‍ അത്ലറ്റിക്സിലെ വന്‍ ശക്തിയായിരുന്നു മലയാളി താരങ്ങള്‍, പ്രത്യേകിച്ച് വനിതകള്‍. ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസുമുള്പ്പെടെ നിരവധി അന്താരാഷ്ട്ര മീറ്റുകളില്‍ മെഡലുകള്‍ വാരികൂട്ടിയവരാണ് പി ടി ഉഷ, ഷൈനി വില്‍സണ്‍, എം ഡി വത്സമ്മ, പ്രീജാ ശ്രീധരന്, കെ എം ബീനാമോള്‍ തുടങ്ങിയ മലയാളി താരങ്ങള്‍. എന്നാല്‍ അടുത്ത മാസം നടക്കുന്ന ടോക്കിയോ ഒളിമ്ബിക്സിനുള്ള ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പേരിന് പോലും ഒരു മലയാളി വനിതാതാരത്തിന് ആ ടീമില്‍ ഇടം പിടിക്കുവാന്‍ സാധിച്ചില്ല. 45 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒറ്റ മലയാളി താരങ്ങളുമില്ലാതെ ഇന്ത്യയുടെ വനിതാ ടീം ഒളിന്പിക്സില്‍ പങ്കെടുക്കുന്നത്.

