KSDLIVENEWS

Real news for everyone

കോഴിക്കോട് അഞ്ചുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മ പോലീസ് കസ്റ്റഡിയില്‍

SHARE THIS ON

കോഴിക്കോട്: പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ അഞ്ചു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നവാസ്- സമീറ ദമ്പതികളുടെ മകൾ ആയിശ റെയ്ഹാനയാണ് മരിച്ചത്. സംഭവത്തിൽ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടിൽനിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകിയതിന്റെ പാടുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. ബേപ്പൂർ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പിൽ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഇവർക്കുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!