KSDLIVENEWS

Real news for everyone

കോ​വാ​ക്‌​സി​ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടന്‍ ലഭിക്കും; സൗ​മ്യ സ്വാ​മി​നാ​ഥ​ന്‍

SHARE THIS ON

ന്യൂഡല്‍ഹി:കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടന്‍ ലഭിക്കും. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഓഗസ്റ്റില്‍ അംഗീകാരം കിട്ടിയേക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. ഡെല്‍റ്റ വേരിയന്റിനെതിരായ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന കുറവാണെങ്കിലും മൊത്തത്തിലുള്ള പ്രകടനം ഉയര്‍ന്നതാണെന്നും അവ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടെ കോവാക്സിന് കൂടുതല്‍ അന്താരാഷ്ട്ര സ്വീകാര്യത ലഭിക്കും. കോവാക്​സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക്​ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങളിലും ഇളവുണ്ടാകും. പല ലോക രാജ്യങ്ങളും കോവാക്​സിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!