ഇബ്രാഹിം പള്ളങ്കോടിന് ആസ്‌ക് ആലംപാടിയുടെ സ്നേഹോപഹാരം

ആലംപാടി: ബഹു: കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത, ആലംപാടി നൂറുൽ ഇസ്‌ലാം യതീംഖാന പൂർവ്വ വിദ്യാർത്ഥി ഇബ്രാഹിം പള്ളങ്കോടിനെ ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) സ്നേഹോപഹാരം നൽകി ആദരിച്ചു. ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ സതീഷ് കുമാർ ഉപഹാരം സമ്മാനിച്ചു. ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി, സെക്രട്ടറി സിദ്ധിഖ്. എം, പാടി സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ടീച്ചർ, റിയാസ്. ടി.എ, സിദ്ധിഖ് ചൂരി, കെ.എം ഹാജി, മുസ്തഫ എരിയപ്പാടി, ഹാരിസ്. സി.എം തുടങ്ങിയവർ സംബന്ധിച്ചു.

