KSDLIVENEWS

Real news for everyone

ഐ ക്യു എസ് വാർഷിക സമാപന സമ്മേളനം ഇന്ന് കാസറഗോഡ്:

SHARE THIS ON

ഓൺലൈൻ വിദ്യഭ്യാസ സ്ഥാപനമായ ഐ ക്യു എസിൻ്റെ ഒന്നാം വാർഷിക സമാപന സമ്മേളനം ഇന്ന്. ആഗോള തലത്തിൽ വിശുദ്ധ ഖുർആനിക പഠനങ്ങൾക്ക് അവസരങ്ങൾ നൽകി വിജയകരമായി ഒരു വർഷം പൂർത്തീകരിച്ച സ്ഥാപനത്തിൻ്റെ വാർഷിക സമാപന പരിപാടികൾ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മദനീയം ലത്തീഫ് സഖാഫി കാന്തപുരം യൂട്യൂബ് ചാനലിലാണ് നടക്കുക. ജൂലൈ ഒന്നു മുതൽ ആരംഭിച്ച ഐ ക്യു എസ് വാർഷിക പരിപാടികളുടെ സമാപന സംഗമം സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. മദനീയം അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും. ഇശൽ വിരുന്ന്, പ്രഭാഷണം, സ്നേഹാദരം, പ്രാർത്ഥന തുടങ്ങിയ സെഷനുകളിലായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പതിനായിരങ്ങൾ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!