KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസുകള്‍ ഒത്തുതീര്‍പ്പാക്കാൻ-വി.ഡി. സതീശൻ

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി യാത്ര ഒത്തുതീർപ്പിന് വേണ്ടിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

കൊടകര കുഴൽപ്പണക്കേസ് മുന്നോട്ടുവെച്ച് സ്വർണക്കടത്ത് കേസ് ഒത്തുതീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കുഴൽപ്പണക്കേസിൽ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി അഭിപ്രായപ്പെട്ടതുപോലെ നിഗൂഢതകൾ ബാക്കിവെച്ചിരിക്കുകയാണ് അന്വേഷണസംഘമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


‘കൊടകര കുഴൽപ്പണക്കേസും കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവും വെച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹിക്ക് പോയത്.

വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികൾക്ക് ആനുകൂല്യം നൽകുന്ന കാര്യം പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. കേരളം നേരിടുന്ന ജിഎസ്ടി ഉൾപ്പടെയുളള പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടില്ല.


നിഗൂഢതകളാണ് കേസിന്റെ പിറകിലെന്നാണ് കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ആ നിഗൂഢതകൾ എന്താണെന്ന് അന്വേഷണം നടത്തിയ പോലീസിന്റെ പക്കലും സർക്കാരിന്റെ പക്കലും വിവരമുണ്ട്.’ വി.ഡി.സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!