KSDLIVENEWS

Real news for everyone

പതിനാലുകാരിയുടെ പരാതിയില്‍ പോക്‌സോ കേസ്; 43കാരന്‍ അറസ്റ്റില്‍

SHARE THIS ON

മേല്‍പ്പറമ്പ്: പതിനാലുകാരിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് സ്വദേശിയായ 43കാരനെയാണ് മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ വി.കെ വിജയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി. ചന്ദ്രശേഖരന്‍, ടി, സരള എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി വീടിന്റെ സിറ്റൗട്ടില്‍ ഇരുന്ന് പഠിക്കുന്നതിനിടെ അയല്‍വാസിയായ പ്രതി ലൈംഗികചേഷ്ടകള്‍ കാണിച്ചുവെന്നാണ് കേസ്. ഇതുസംബന്ധിച്ച് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പരാതി മേല്‍പ്പറമ്പ് പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും കളനാട് സ്വദേശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സ്ത്രീകള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന വിധം പെരുമാറിയതിന് 354 വകുപ്പ് പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികചേഷ്ടകള്‍ കാണിച്ചതിന് പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!