KSDLIVENEWS

Real news for everyone

കനത്ത മഴ; കളമശേരി കൂനംതൈയില്‍ ഇരുനില വീട് ഇടിഞ്ഞ് വീണു

SHARE THIS ON

കളമശേരി> ഇടപ്പള്ളി കൂനംതൈയില്‍ ഇരുനില കെട്ടിടം അടിഭാഗം ഇരുന്നുപോയതിനെ തുടര്‍ന്ന് ഇടതു വശത്തേക്ക് ചരിഞ്ഞു. തൊട്ടടുത്ത വീടുകളിലെ യുവാക്കള്‍ സാഹസികമായി വീട്ടുകാരെ രക്ഷപ്പെടുത്തി. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയും വീടാണ് ഇടിഞ്ഞത്.വീട്ടില്‍ ഭാര്യ ഹയറുന്നിസയും മകള്‍ ശബ്‌നയുമാണ് ഉണ്ടായിരുന്നത്. നിലവില്‍ തൊട്ടടുത്ത വീടിന് മുകളില്‍ ചാരിയ നിലയിലാണ് വീടുള്ളത്. 

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ വലിയ മുഴക്കത്തെ തുടര്‍ന്നാണ് വീട്  ഇടതുവശത്തേക്ക് ചരിഞ്ഞത്.   താഴെ നിലയിലെ വരാന്തയുടെ ടൈല്‍ മാറ്റുന്ന ജോലി തുടങ്ങിയതിനിടെയാണ് വീട് ചരിഞ്ഞത്. ഉടമയുടെ കുടുംബം ഒന്നാം നിലയും ടെറസുമായിരുന്നു ഉപയോഗിച്ചിരുന്നത്.

കളമശേരി പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച്  വീട് പൊളിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!