ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ; യുവാവിനെതിരെ കേസ്

ആദൂർ : പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു . ആദൂർ എസ് ഐ ഇ രത്നാകരന്റെ പരാതിയിൽ നെല്ലിക്കട്ടയിലെ മുഹമ്മദ് സിനാ ( 22 ) നെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്.ബോവിക്കാനം ടൗണിൽ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാവ് എസ് ഐയോട് അപമര്യാദയായി പെരുമാറുകയും മറ്റും ചെയ്തുവെന്നാണ് പരാതി . ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നമത്ര കാരണം .

