KSDLIVENEWS

Real news for everyone

എസ്ഡിപിഐ കല്ലങ്കൈ ബ്രാഞ്ചിന്റെ 21-24 വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

SHARE THIS ON

മൊഗ്രാൽ പുത്തൂർ, കോവിഡ്19 സന്നദ്ധ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രദേശമാണ് മൊഗ്രാൽ പുത്തൂരിലെ 14-ാം വാർഡ് ഉൾകൊള്ളുന്ന കല്ലങ്കൈ പ്രദേശം.
പൊതു ജനതാൽപര്യാനുസൃതം പ്രവർത്തിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്ത എസ്ഡിപിഐ, കല്ലങ്കൈ ബ്രാഞ്ചിന് എനി വരുന്ന മൂന്ന് വർഷ കാലയളവിലേക്കായ് പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപെട്ടിരിക്കുകയാണ്.
പൂർണ്ണമായും കോവിഡ് പ്രോട്ടോകാൾ പാലിച്ച് കൊണ്ട് റിട്ടേണിംഗ് ഓഫീസർ ഹമീദ് എരിയാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അൻവർ കല്ലങ്കൈ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മൊയ്തീൻ കുഞ്ഞി പാർട്ടിയുടെ കഴിഞ്ഞ കാലയളവിൽ ചെയ്ത പ്രവർത്തനങ്ങളെ അവതരിപ്പിച്ചു.
എസ്ഡിപിഐ,കാസറഗോഡ് ജില്ലാ സെക്രട്ടറി കാദർ അറഫ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സക്കരിയാ കുന്നിൽ, പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് ചൗക്കി, ആസിഫ് ഇഖ്ബാൽ ചേരങ്കൈ, അബ്ദുൽ റഹിം, ഇബ്രാഹീം ഖലിൽ, തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ,
ബ്രാഞ്ച് പ്രസിഡന്റ്, അബ്ദുൽ റഹീം, സെക്രട്ടറി മൊയ്തീൻ കുഞ്ഞി പടിഞ്ഞാർ, വൈസ് പ്രസിഡന്റ്, അബ്ദുല്ല K പടിഞ്ഞാർ, ജോയിന്റ് സെക്രട്ടറി, ഫർഹാൻ, ഖജാഞ്ചി, സഹീർ തുടങ്ങിയവരാണ്.
യോഗത്തിൽ ഫർഹാൻ നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!