KSDLIVENEWS

Real news for everyone

ഷാജിയുടെ ‘വിവാദ വീടിന്’ പുതിയ അവകാശികള്‍; വിശദീകരണം തേടി വിജിലൻസ്

SHARE THIS ON

കോഴിക്കോട്∙ മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ കെ.എം. ഷാജിയുടെ വിവാദ വീടിന് പുതിയ അവകാശികള്‍ വന്നതില്‍ വിജിലന്‍സ്, കോര്‍പറേഷനോട് വിശദീകരണം തേടി. ഷാജിയുടെ ഭാര്യ പുതിയ അവകാശികള്‍ക്കൊപ്പം നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വീടിന്‍റെ നിര്‍മാണം ക്രമപ്പെടുത്താനാണ് കോര്‍പറേഷന് അപേക്ഷ നല്‍കിയത്.
എന്തുകൊണ്ടാണു വീടിനു പുതിയ അവകാശികൾ വന്നത് എന്നാണു വിജിലൻസിന്റെ പ്രധാന ചോദ്യം. അപേക്ഷ വരാനുണ്ടായ സാഹചര്യം, അപേക്ഷകരുടെ വിശദാംശങ്ങൾ എന്നിവയും തേടിയിട്ടുണ്ട്. ഷാജിയുടെ ഭാര്യ ആശാ ഷാജി, അഫ്സ, അലി അക്ബർ എന്നിവരാണ് പുതുതായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്.



ആശാ ഷാജിയുടെ പേരിലാണു നിലവിൽ വീട്. പക്ഷേ, വീടിന്റെ കുറച്ച് ഏക്സ്റ്റൻഷൻ ഭാഗം അടുത്ത പറമ്പിലേക്കു കൂടി നീണ്ടിരുന്നു. ഈ സാഹചര്യത്തിലാണു കോർപ്പറേഷൻ ആദ്യ ഘട്ടത്തിൽ വീടിനുള്ള അനുമതി നിഷേധിച്ചത്. ഇതു ക്രമപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആശാ ഷാജി 2 പുതിയ അവകാശികളെക്കൂടി ചേർത്തുകൊണ്ടു പുതിയ അപേക്ഷ നൽകിയിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദ കേസുമായി ബന്ധപ്പെട്ടാണു വിജിലൻസ് അന്വേഷണം നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!