KSDLIVENEWS

Real news for everyone

ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ വകവരുത്തി 23കാരി;വെറുതേവിട്ട് പൊലീസ്

SHARE THIS ON

ചെന്നൈ∙ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ 23കാരിയെ വെറുതേ വിട്ട് തമിഴ്നാട് പൊലീസ്. തിരുവള്ളൂർ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിന് ഇടയിൽ യുവതി അക്രമിയെ തള്ളിമാറ്റി. പാറയിൽ തല ഇടിച്ചുവീണ ഇയാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് നിഗമനം.


സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാൽ ഐപിസി 100-ാം വകുപ്പു പ്രകാരം സ്റ്റേഷൻ ജാമ്യത്തിൽ യുവതിയെ പൊലീസ് വിട്ടയച്ചു. ജോലി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് െകാണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നടന്ന പിടിവലിയിൽ ഇയാൾ പാറക്കല്ലിൽ തല ഇടിച്ച് വീഴുകയായിരുന്നു.


മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. മരിച്ച യുവാവ് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!