KSDLIVENEWS

Real news for everyone

കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ;
തടസ്സമായത് പശിമയേറിയ മണ്ണ്, വലഞ്ഞത് രണ്ട് ദിവസം; മാതൃകയാക്കാം കൊങ്കൺ

SHARE THIS ON

മംഗളൂരു ∙ റെയിൽ പാളത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നു യാത്രക്കാർ വലഞ്ഞത് 2 ദിവസം. 48 മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് ട്രാക്കിലെ മണ്ണു നീക്കാനായത്. ‌എൻജിൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടവും ചരക്കു വണ്ടി ഓടിച്ച് പാളത്തിന്റെ സുരക്ഷാ പരിശോധനയും നടത്തി എട്ടു മണിയോടെ ഗതാഗത യോഗ്യമാണെന്നു സുരക്ഷാ സർട്ടിഫിക്കറ്റു നൽകി. ഇതിനു ശേഷമാണു ട്രെയിനുകൾ കടത്തി വിട്ടത്.

കൊങ്കൺ ഭാഗത്തേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകൾ 2 ദിവസം പൂർണമായോ ഭാഗികമായോ റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തു. ശനിയാഴ്ച വൈകിട്ടോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കും എന്നായിരുന്നു റെയിൽവേ അധികൃതരുടെ പ്രതീക്ഷ. ഇതേ തുടർന്നു ശനിയാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയും കടന്നു പോകേണ്ട പല ട്രെയിനുകളും ഈ വഴിയെത്തി. എന്നാൽ പ്രവൃത്തി പൂർത്തിയാകാതെ വന്നതോടെ ഇവ വഴിയിൽ പിടിച്ചിടുകയായിരുന്നു.


∙ തടസ്സമായത് പശിമയേറിയ മണ്ണ്

കനത്ത മഴയിൽ തുടർ മണ്ണിടിച്ചിൽ ഉണ്ടാവുകയും പശിമയേറിയ മണ്ണ് നീക്കാൻ പ്രയാസമേറുകയും ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നീണ്ടത്. ശനിയാഴ്ച അർധരാത്രിയോടെ മണ്ണ് നീക്കിക്കഴിഞ്ഞു. തുടർന്ന് പാളത്തിന്റെ കേടുപാടുകൾ തീർത്ത് പൊട്ടി വീണ വൈദ്യുത തൂൺ പുനഃസ്ഥാപിച്ച് ഇന്നലെ പുലർച്ചെയാണ് ജോലികൾ പൂർത്തിയായത്.

വെള്ളിയാഴ്ച രാവിലെയാണ് മംഗളൂരുവിലും തോക്കൂറിനും ഇടയിൽ പടീൽ, കുലശേഖര എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായത്. പടീലിൽ ചെറിയ തോതിൽ ഇടിഞ്ഞ മണ്ണ് നീക്കുന്നതിനിടെയാണ് കുലശേഖര കൊങ്കൂർ തുരങ്കത്തിനു സമീപം ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ തുരങ്കത്തിന്റെ നിർമാണം നടക്കുന്നതിനു സമീപമാണ് മണ്ണിടിഞ്ഞത്. ഇതോടെ ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
∙ കൊങ്കൺ മ�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!