KSDLIVENEWS

Real news for everyone

പ്രതീക്ഷയുടെ പാതയേറാൻ ഹൊസ്ദുർഗ്-പാണത്തൂർ-ബാഗമണ്ഡല റോഡ്; കണ്ണൂർ ജില്ലയ്ക്കും നേട്ടം

SHARE THIS ON

രാജപുരം–ചിറ്റാരിക്കാൽ ∙ ഹൊസ്ദുർഗ്-പാണത്തൂർ-ബാഗമണ്ഡല റോഡ് ഭാരത് മാലാ പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിക്കുന്നതോടെ ജില്ലയിലെ കിഴക്കൻ മലയോര ടൗണുകളും വികസന പ്രതീക്ഷയിലായി. മലയോര ഹൈവേ നിർമാണം ജില്ലയിൽ പൂർത്തിയാവുന്നതോടെ മലയോര ടൗണുകളുടെ അന്തർ സംസ്ഥാന ബന്ധങ്ങളും കൂടുതൽ എളുപ്പമാകും. ഭാരത് മാല പദ്ധതിയിൽ രണ്ടാം ഘട്ടമായാണ് റോഡ് ഉൾപ്പെട്ടിട്ടുള്ളത്. നിലവിൽ മാവുങ്കാലിൽ ന‍ിന്നും പൂടംകല്ല് വരെ മെക്കാഡം ചെയ്ത് നവീകരിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്ന് പാണത്തൂർ വരെ ശോചനീയാവസ്ഥയാണ്.


പുളിങ്ങോം–ബാഗമണ്ഡലം റോഡിന്റെ ഭാഗമായി വർഷങ്ങൾക്കുമുൻപ് കർണാടക വനാതിർത്തിയിലെ പുളിങ്ങോത്ത് നിർമിച്ച പാലം.
കിഫ്ബിയിൽ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ സാങ്കേതിക അനുമതി വരെ എത്തിനിൽക്കുമ്പോഴാണ് പുതിയ പദ്ധതിയിൽ റോഡ് ഉൾപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനുൾപ്പെടെ കർണാടകയെ ആശ്രയിക്കുന്ന മലയോരത്തെ വിദ്യാർഥികൾക്കും പുതിയ പാത ഏറെ അനുഗ്രഹമാകും.


∙ പാണത്തൂർ – സുള്ള്യ റോഡും നവീകരിക്കണം

പാണത്തൂർ ∙ ഭാരത് മാലാ പദ്ധതിക്കൊപ്പം പാണത്തൂർ–സുള്ള്യ റോഡും ദേശീയ പാതയ്ക്ക് സമാനമായി നവീകരിക്കണമെന്ന് ആവശ്യം. ഇത് ഇരു സംസ്ഥാനങ്ങൾക്കും ഏറെ ഗുണം ചെയ്യും. പാണത്തൂരിൽ നിന്ന് 21 കിലോമീറ്ററാണ് സുള്ള്യയിലേക്കുള്ള ദൂരം. ഇതിൽ പാണത്തൂരിൽ നിന്നു കർണാടക അതിർത്തി വരെ 10 കിലോമീറ്റർ ദൂരമാണുള്ളത്. വീതി കൂട്ടി നവീകരിക്കാൻ‌ കാസർകോട് വികസന പാക്കേജിൽ നവീകരിക്കാൻ 12 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും 3 കിലോമീറ്റർ ഭാഗത്തെ നവീകരണം ഇനിയും ബാക്കിയാണ്.
∙ കണ്ണൂർ ജില്ലയ്ക്കും നേട്ടം

മലയോര ഹൈവേയുടെ ജില്ലയിലെ അവസാന റീച്ചായ ചെറുപുഴ പാലം-കോളിച്ചാൽ റോഡിൽ നിർമാണം ഏതാണ്ട് 80 % പൂർത്തീകരിച്ചു കഴിഞ്ഞു. വനമേഖലയിലെ 3 കിലോമീറ്റർ ഭാഗമൊഴികെ മറ്റു ഭാഗങ്ങളിലെ റോഡ് നിർമാണം പുരോഗമിക്കുകയ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!