ഇന്ത്യൻ യുവനിരയ്ക്കു മുന്നിൽ ‘ശ്രീ’യില്ലാതെ ലങ്ക; രണതുംഗയ്ക്കും ‘ക്ഷീണം

കൊളംബോ∙ ‘ആദ്യ ഏകദിനത്തിൽ ഇന്ത്യ വെറുതെയങ്ങ് ജയിച്ചുകയറുക മാത്രമായിരുന്നില്ല. അവർ എതിരാളികളെ തുടച്ചുനീക്കിയെന്ന് തന്നെ പറയണം. ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം ശരിക്കും വിസ്മയിപ്പിക്കുന്നതാണ്. ഇതിന്റെയെല്ലാം അടിസ്ഥാനം നിർഭയമാണ്. ചില ദിവസം അവർ പരാജയപ്പെട്ടേക്കാം. പക്ഷേ, ജയിക്കുമ്പോൾ ഇന്നത്തേതുപോലെ അതൊരു ദൃശ്യവിരുന്നു തന്നെയായിരിക്കും’ – ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യൻ വിജയത്തെ ഹർഷ ഭോഗ്ലേയാക്കൾ നന്നായി ചുരുക്കി വിവരിക്കാൻ ആർക്കു കഴിയും? ഒരു രണ്ടാം നിര ടീമിന്റെ ലക്ഷണമേതുമില്ലാതെ ശ്രീലങ്കയെ അവരുടെ നാട്ടിൽ വീഴ്ത്തി ഇന്ത്യൻ യുവനിര വിജയത്തുടക്കമിടുമ്പോൾ, ക്ഷീണം അവരുടെ ഇതിഹാസ താരം അർജുന രണതുംഗയ്ക്കു കൂടിയാണ്. ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ച് ശ്രീലങ്കയെ അപമാനിച്ചുവെന്ന് വിലപിച്ച രണതുംഗയ്ക്ക്, ഇനി പറഞ്ഞ വാക്കുകൾ വിഴുങ്ങാം.
CRICKET
1-ാം ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞതല്ല; പുറത്തിരുത്താൻ കാരണം പരുക്ക്!
‘ഈ പുതു തലമുറ ബാറ്റ്സ്മാൻമാരുടെ പ്രകടനം ഞാൻ ഇന്ന് വളരെയധികം ആസ്വദിച്ചു. എന്തൊരു സ്വതന്ത്ര്യം, നിർഭയത്വം, ആത്മവിശ്വാസം! അവർക്ക് നാഴികക്കല്ലുകൾ പ്രശ്നമല്ല. കളത്തിലുള്ളപ്പോൾ അവരത് പരമാവധി ആഘോഷിക്കുന്നു’ – ഭോഗ്ലെയുടെ മറ്റൊരു ട്വീറ്റ്. സത്യമാണ്. ക്രീസിലേക്കുള്ള വരവ് ആഘോഷമാക്കിയ ഒരുപറ്റം ചെറുപ്പക്കാർ ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയമാണ് ഒന്നാം ഏകദിനത്തിലേത്. ഈ ചെറുപ്പക്കാരുടെ ആവേശപ്രകടനത്തിന് പരിചയ സമ്പത്തിന്റെ പരിചയൊരുക്കിയ ക്യാപ്റ്റൻ ശിഖർ ധവാനും നൽകണം കയ്യടി. പരിശീലകനെന്ന നിലയിൽ ഇതിനകം കഴിവു തെളിയിച്ച രാഹുൽ ദ്രാവിഡിനും സീനിയർ ടീം പരിശീലകനായുള്ള അരങ്ങേറ്റത്തിൽ വിജയത്തുടക്കം!
∙ അരങ്ങേറ്റക്കാരുടെ അരങ്ങ്!
ക്യാപ്റ്റനായുള്ള അരങ്ങേറ്റം അർധ സെഞ്ചുറിയുമായി കൊഴുപ്പിച്ച ശിഖർ ധവാൻ, ട്വ�

