KSDLIVENEWS

Real news for everyone

മങ്കി ബി വൈറസ്: ചൈനയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു

SHARE THIS ON

ചൈനയില്‍ മങ്കി ബി വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 53കാരനായ മൃഗഡോക്ടറാണ് രോഗം ബാധിച്ച് മരിച്ചത്. ചത്ത രണ്ട് കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ദുരൂഹ സാഹചര്യത്തിൽ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം ഇദ്ദേഹം നടത്തിയിരുന്നു. ഡോക്ടര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. പിന്നാലെ ശക്തമായ പനിയും ബാധിച്ചു. നിരവധി ആശുപത്രികളില്‍ ഇദ്ദേഹം ചികിത്സ നേടിയിരുന്നുവെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നില്ല.ആദ്യമായാണ് ഈ വൈറസ് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!