KSDLIVENEWS

Real news for everyone

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വി കെ ഇബ്രാഹിം കുഞ്ഞ്; വിജിലന്‍സ് ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും

SHARE THIS ON

കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വി കെ ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം പാലം അഴിമതിക്കേസിലാണ്  എറണാകുളം ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്.ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജിലന്‍സ് ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും. അന്വേഷണവും ചോദ്യംചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!