“സമാധാനമില്ലാതെ അഫ്ഗാനിസ്താനിൽ പെരുന്നാള്‍”; ഈദ് നമസ്കാരത്തിനിടെ റോക്കറ്റുകള്‍ പതിച്ചു, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കാബൂള്‍: അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ഈദ് പ്രാര്‍ത്ഥനക്ക് നടക്കുന്നതിന് അടുത്തായി റോക്കറ്റുകള്‍ വന്നു പതിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം നടന്നത് . ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
പ്രാര്‍ത്ഥന നടക്കുന്ന കാബൂളിലെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് വന്ന് പതിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മിര്‍വായിസ് സ്റ്റാനെക്സായി വ്യക്തമാക്കി. രാജ്യത്തിന്റെ ശത്രുക്കള്‍ പ്രസിഡന്റിന്റെ ഭവനത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു

