KSDLIVENEWS

Real news for everyone

ബലി പെരുന്നാൾ ദിനത്തിൽ സാമൂഹിക ഭക്ഷണ കിറ്റ് വിതരണം ചെയ്ത് നന്മയുടെ ഈദ് സന്ദേഷം പകർന്ന് എസ്ഡിപിഐ കല്ലങ്കൈ ബ്രാഞ്ച്

SHARE THIS ON

മൊഗ്രാൽ പുത്തൂർ :- ഒരു വീട്ടിൽ നിന്നും ഒരു ഭക്ഷണ പൊതിയിലൂടെ സാമൂഹിക ഭക്ഷണ കിറ്റ് സ്വരൂപിച്ച് നഗരത്തിലെ ആൾ തുണയില്ലാത്ത കടവരാന്തകളിൽ അന്തിയുറങ്ങുന്നവർക്കും ദീർഘദൂരയാത്രക്കാർക്കും വിതരണം ചെയ്ത് നന്മയുടെയും സഹനത്തിന്റെയും അർപ്പണ ബോധത്തിന്റെയും സന്ദേഷകരായി മാറിയിരിക്കുകയാണ് എസ്ഡിപിഐ, കല്ലങ്കൈ ബ്രാഞ്ച് പ്രവർത്തകർ.

ബലി പെരുന്നാൾ ആഘോഷിക്കുന്ന വിശ്വാസി സമൂഹത്തിന് ദാന ധർമ്മങ്ങൾ ചെയ്യാനും ഈ പുണ്യ ദിവസത്തിൽ സാമൂഹിക ഉത്തരവാദിത്യം നിറവേറ്റാനുളള അവസരം ഉണ്ടാക്കുകയും ചെയ്ത സൽപ്രവർത്തി പ്രദേശത്തെ ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്.

പെരുന്നാളിന്റെ തലേ ദിവസം പ്രദേശത്തുള്ള എല്ലാ വീടുകളിലും ഭക്ഷണം പൊതിയാനുള്ള അലൂമിനിയം പൊതികൾ നൽകുകയും നിങ്ങൾ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഒരു വിഹിതം അതിൽ നിറച്ച് നൽകാനുളള നിർദേശവും ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രദേശവാസികൾ എസ്ഡിപിഐയുടെ മാതൃകാ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തു.

എസ്ഡിപിഐ, പ്രവർത്തികർ സ്വരൂപിച്ച സാമൂഹിക ഭക്ഷണ പൊതികൾ കാസറഗോഡ് നഗരത്തിലെ പുതിയ ബസ്റ്റാന്റ്,പഴ ബസ്റ്റാന്റ് തുടങ്ങിയ കടവരാന്തകളിൽ അന്തിയുറങ്ങുന്നവർക്കും റൈയിൽവെ സ്റ്റേഷൻ പരിസരത്തെ അന്യ സംസ്ഥാന ആൾക്കാർക്കും തളങ്കര മാലിക്ക് ദിനാർ പരിസരത്തെ യാചകരായിട്ടുള്ളവർക്കും വിതരണം ചെയ്തു

വാർഡ് മെമ്പർ ദീക്ഷിത്ത് കല്ലങ്കൈ, ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ റഹീം, സെക്രട്ടറി മൊയ്തീൻ കുഞ്ഞി,അബ്ദുല്ല K പടിഞ്ഞാർ,സവാദ് കല്ലങ്കൈ,അൻവർ കല്ലങ്കൈ,സെജാദ്,ഷഫീഖ്,സാബിത്ത്, തുടങ്ങിയവർ സമൂഹിക ഭക്ഷണ പൊതി വിതരണത്തിന് നേതൃത്വം നൽകീ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!