ഈദ് സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

ചൗക്കി നൂറൂൽഹുദ വെൽഫയർ കമ്മിറ്റി ഈദ് സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു തോട്ടിൽ ഹൌസിൽ വെച്ച് നടന്ന സംഗമത്തിൽ അബ്ദുൽ റഹ്മാൻ മേത്തയുടെ പ്രാർത്ഥനയിൽ ശരീഫ് കല്ലങ്കയി അധ്യക്ഷ്യം വഹിച്ചു. സിദ്ധീക്ക് ചൗക്കി സ്വാഗതവും ആയി തുടങ്ങിയ പരിപാടിയിൽ റിട്ടേണിങ് ഓഫീസറായ നസീർ ഐവ, ജാസിർ ചൗക്കി, ഷബീർ തുബ്ബി എന്നിവരുടെ നേതൃത്വത്തിൽ പുതിയ 2021+ 2022 ലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റ് ആയി ഖലീൽ മദ്രസ്സ വളപ്പിൽ ജനറൽ സെക്രട്ടറി ആയി സിദ്ധീഖ് ചൗക്കി ട്രഷറർ ആയി സിറാജ് കല്ലങ്കയി എന്നിവരെതെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ അബ്ദുൽ റഹ്മാൻ തോട്ടിൽ,കുഞ്ഞാമു കിഴൂർ,അബൂബക്കർ മുക്രി, ഷുക്കൂർ kallangai, എന്നിവരെയും ജോയിൻ സെക്രട്ടറിമാർ ആയി സാബിത് ചൗക്കി, തഹശീൻ മൂപ്പ,ഹനീഫ് കോട്ട, ജലീൽ DHL, ഓഡിറ്റർ ആയി ശരീഫ് കല്ലങ്കയി എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്നുള്ള പരിപാടിയിൽ മഹൽ നിവാസികൾ ആശംസകൾ അറിയിച്ചു. സിറാജ് കല്ലങ്കയിയുടെ നന്ദിയോടു കൂടി പരിപാടി അവസാനിച്ചു.

