KSDLIVENEWS

Real news for everyone

ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ 6 ഉറൂസിന് മള്ഹറില്‍ പ്രൗഢ തുടക്കം

SHARE THIS ON

മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ആറാം ഉറൂസ് മുബാറകിന് മള്ഹറില്‍ പ്രൗഢതുടക്കം. ജൂലൈ 23 24 25 തിയ്യതികളില്‍ ഓണ്‍ലൈനിലൂടെ നടക്കുന്ന ഉറൂസ് പരിപാടിക്ക് തുടക്കം കുറിച്ച് കേരള മുസ്ലിം ജമാഅത്ത്ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തി. സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി മഖാം സിയാറത്തിന് നേതൃത്വം നല്‍കി. സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മൗലിദ് മജ്‌ലിസിന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുള്ളകുഞ്ഞി ഫൈസി, എസ്.എം.എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസാ സഖാഫി കളത്തൂര്‍, മുഹ്യദ്ധീന്‍ കാമില്‍ സഖാഫി, ഇസ്മായില്‍ സഅദി പാറപ്പള്ളി, സകരിയ ഫൈസി, മുഹ്യദ്ദീൻ കാമിൽ സഖാഫി, ഹസ്സൻ സഅദി, സുബൈർ സഖാഫി, സിദ്ധീഖ് സഅദി തൗഡ്ഗോളി, ജാബിർ സഖാഫി, ഹസ്സൻ കുഞ്ഞി, അബ്ദുറഹൂഫ് മിസ്ബഹി, സിദ്ധീഖ് ഹാജി മംഗലാപുരം,പള്ളികുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!