KSDLIVENEWS

Real news for everyone

കാസർകോട് പുലിമുട്ട് , തുറമുഖ വികസനം ; 66 കോടി രൂപ കൂടി അനുവദിക്കും : മന്ത്രി

SHARE THIS ON

കാസർകോട് : കാസർകോട് മത്സ്യബന്ധന തുറമുഖത്ത് പുലിമുട്ടിന്റെ അപാകത കൾ പരിഹരിക്കുന്നതിനും തുറമുഖ വികസനം പൂർത്തിയാക്കാനും 66 കോടി രൂപ കൂടി അനുവദിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു . മഞ്ചേശ്വരം ഹാർബർ , മുസോഡി കടപ്പുറം , കാസർകോട് തുറമുഖം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി . കാസർകോട് ഉണ്ടായ തോണി അപകടത്തിൽ മരിച്ച മൂന്നു മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഇടിമിന്നലേറ്റു മരിച്ച തൊഴിലാളി കുടുംബത്തിനും പ്രാഥമിക സഹായം നൽകിയിട്ടുണ്ട് . ഈ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു . കടൽത്തീര സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . മഞ്ചേശ്വരം തുറമുഖത്തിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും . കടലാക്രമണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!