കാസർഗോഡ് കെ എസ് ആർ ടി സി ബസ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടു ; യാത്രക്കാരും ജീവനക്കാരും ദുരിതത്തിൽ

കാസർകോട് : കെ എസ് ആർ ടി സി ബസ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടു . യാത്രക്കാരും ജീവനക്കാരും ദുരിതത്തിൽ . കക്കൂസ് ടാങ്ക് നിറഞ്ഞു കഴിഞ്ഞതിനാൽ മലിനജലം പുറത്തേക്ക് ഒഴുകി റോഡിലെത്തി തളം കെട്ടിക്കിടക്കുകയാണ് . ഇത് സംബന്ധിച്ച് കാരവൽ സചിത്രവാർത്ത പ്രസിദ്ധീകരിച്ചിരുന്നു . ടോയ്ലറ്റിൽ നിന്നു ടാങ്കിലേയ്ക്കു ള്ള പൈപ്പിലെ തടസ്സവും മലിനജലം പുറത്തേക്കൊഴുകി അടഞ്ഞതും മലിനജലം പുറത്തേക്ക് ഒഴുകുന്നതിനു കാരണമായി . പൈപ്പിലെ തടസ്സവും ടാങ്കിലെ മാലിന്യങ്ങളും നീക്കിയാലേ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയൂ . ഇതിനുള്ള നടപടി നഗരസഭയുടെ ഭാഗത്തു നിന്നു ഉണ്ടായില്ലത്രെ . ഇതേ തുടർന്നാണ് കക്കൂസ് അടച്ചിട്ടത് . ഇതുമൂലം ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനു യാത്രക്കാരും ജീവനക്കാരും ദുരിതമനുഭവിക്കുകയാണ് .

