KSDLIVENEWS

Real news for everyone

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; ജാഗ്രതാ നിർദേശം

SHARE THIS ON

കാസർകോട് : കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മൽസ്യത്തൊഴിലാളികള തീരദേശവാസികളും ജാഗ്രത തുടരണം . കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം . മൽസ്യബന്ധന യാനങ്ങൾ ( ബോട്ട് , വള്ളം എന്നിവ ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം . വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം . മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം . ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!