KSDLIVENEWS

Real news for everyone

വിജയികളെ അനുമോദിച്ചു

SHARE THIS ON

പുത്തിഗെ :- എം ബി ബി എസ് പാസ്സായ എസ് എസ് എഫ് യൂണിറ്റ് അംഗം ഡോ. മുഷ്താഖ് കന്തലായം എസ് എസ് എൽ സി യിൽ മുഴുവൻ A+ കരസ്ഥമാക്കിയ യൂണിറ്റ് സെക്രട്ടറി ഉമൈർ ഹസൻ എന്നിവരെ കന്തൽ സുന്നി സംഘടനാ കുടുംബം അനുമോദിച്ചു. താജുൽ ഉലമ സുന്നി സെന്ററിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കന്തൽ സൂപ്പി മദനി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഹ്ഫർ സാദിഖ് വിജയികൾക്കുള്ള അനുമോദന ഫലകം സമർപ്പിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കെ എം അലി ഹാജി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുൽ ഗഫൂർ അമാനി, മഹമൂദ് മദനി, അബ്ദുൽ റസാഖ് സഅദി, കെ മുഹമ്മദ്‌ കുഞ്ഞി, പി ബി അബ്ദുല്ല, പി. വൈ അബ്ദുല്ല കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

എന്ന്,
കന്തൽ സൂപ്പി മദനി
Ksmadani@gmail.com
9567250786

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!