KSDLIVENEWS

Real news for everyone

ശ്രീ ചിത്രയിലേക്ക് അതിവേഗം ജീവൻ രക്ഷ മരുന്നെത്തിച്ച് കാസറഗോഡ് എസ്‌.വൈ.എസ് സാന്ത്വനം

SHARE THIS ON

കാസറഗോഡ് :
മംഗലാപുരത്തുനിന്നും മുംബയിൽ നിന്നും അതിവേഗത്തിൽ തിരുവനന്തപുരം ശ്രീചിത്ത്ര ഹോസ്പിറ്റലിലേക്ക് ജീവൻരക്ഷ മരുന്ന് എത്തിച്ച് കാസർഗോഡ് ജില്ലയിലെ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ. കൊല്ലം ജില്ലക്കാരിയായ 39 കാരിയുടെ തലച്ചോറിൽ കാണപ്പെട്ട വിരയാണ് വില്ലൻ. പൊതുവെ തൊലിയിൽ കാണപ്പെടുന്ന വിര തലച്ചോറിൽ ബാധിക്കുക വളരെ അപൂർവ്വമാണ്. ഇതിനുള്ള മരുന്ന് ലഭ്യത ഇന്ത്യയിൽ കുറവാണ്. ജീവന്റെ വിലയുള്ള മരുന്ന് അടിയന്തരമായി ലഭിക്കേണ്ടതുണ്ട്. മരുന്നു കണ്ടെത്താൻ സഹായിക്കണമെന്നുള്ള എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ മുഹമ്മദ് കുഞ്ഞ് സഖാഫിയുടെ സന്ദേശം സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വ്യാപിച്ചു. ഡൽഹി, മുംബൈ, സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ജീവൻ രക്ഷമരുന്നുകളെത്തിച്ച് ശ്രദ്ദേയനായ തൃക്കരിപ്പൂര് സോണിലെ എസ് വൈ എസ് സാന്ത്വനം വളണ്ടിയർ ഷെരീഫിന്ന് ഈ സന്ദേശം ലഭിച്ചു. ഉടനെ അന്വേഷണം ആരംഭിച്ചു. മംഗലാപുരത്ത് മരുന്നുണ്ടെന്ന് കണ്ടെത്തുകയും വിവരം മുഹമ്മദ് കുഞ്ഞി സഖാഫിയെ അറിയിക്കുകയും ചയ്തു. അദ്ദേഹം തിരുവന്തപുരത്തേക്ക് എത്തിക്കാനുള്ള വഴിയാരാഞ്ഞ് ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സാന്ത്വനം സെക്രട്ടറി കുണിയ അഹ്‌മദ്‌ മുസ്‌ലിയാർ തുടങ്ങിയവരെ ബന്ധപ്പെട്ടു . തുടർന്ന് മഞ്ചേശ്വരം സോൺ പ്രസിഡണ്ട് അസീസ് സഖാഫി അതിവേഗം മരുന്ന് കാസർഗോഡ് എത്തിക്കുന്നു. സാന്ത്വനം വളണ്ടിയർ തിരുവനന്തപുരം വരേ പോവാനുള്ള ഒരുക്കത്തിൽ റെയിൽവേ സ്റ്റേഷനിലെത്തുന്നു, അപ്പോഴാണ് സേവന വഴിയിൽ ഖ്യാതി നേടിയ സാന്ത്വനം വളണ്ടിയർ ഉദിനൂർ ഖലീഫ പോലീസിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മരുന്ന് കാസർഗോഡ് റെയിൽവേ പോലീസ് (RPF )നെ ഏല്പിക്കുകയും രാവിലെ തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ മംഗലാപുരത്തു നിന്നും ലഭിച്ചത് മുന്ന് ദിവസത്തേക്കുള്ളതാണ്. സഹോദരിയുടെ ജീവൻ രക്ഷിക്കണമെങ്കിൽ മൂന്നാം ദിവസം ബാക്കി മരുന്ന് ലഭിക്കണം. ശരീഫിന്റെയും ഖലീഫ പോലീസിന്റെയും അന്വേഷണത്തിൽ മുംബയിൽ മരുന്ന് കണ്ടെത്തുകയും മൂന്നാം നാൾ അവരുടെ പരിശ്രമത്തിലൂടെ മാരുന്നെത്തിക്കുകയും ചെയ്തു.
ബലിപെരുന്നാൾ സുദിനത്തിൽ വലിയ സേവനം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എസ് വൈ എസ് സാന്ത്വനം ടീം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!