KSDLIVENEWS

Real news for everyone

നടി യാഷിക വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍; സുഹൃത്ത് മരിച്ചു

SHARE THIS ON

ചെന്നൈ: തമിഴ്സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു.

യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. അമേരിക്കയിൽ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്.


യാഷികയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!