KSDLIVENEWS

Real news for everyone

ബാഡ്മിന്റണ്‍: രണ്ടാം വിജയം സ്വന്തമാക്കി പി.വി.സിന്ധു നോക്കൗട്ട് റൗണ്ടില്‍

SHARE THIS ON

ടോക്യോ: നിലവിലെ വെള്ളി മെഡൽ ജേതാവും ടോക്യോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിൾസ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.


ടൂർണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്കോർ: 21-9, 21-16

ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ജെ യിലാണ് സിന്ധു മത്സരിച്ചത്. ചെയൂങ് മത്സരത്തിൽ ഇന്ത്യൻ താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്തിയില്ല.

ആദ്യ സെറ്റ് അനായാസം നേടിയ സിന്ധു രണ്ടാം സെറ്റിലാണ് ചെറുതായെങ്കിലും പരീക്ഷണം നേരിട്ടത്. മത്സരം 35 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!