KSDLIVENEWS

Real news for everyone

ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചു; ബോക്‌സിങ്ങില്‍ ലവ്‌ലിന സെമിയില്‍

SHARE THIS ON

ടോക്യോ: ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ സെമിയിൽ. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്താണ് (4-1) ലവ്ലിന സെമിയിലേക്ക് മുന്നേറിയത്.


നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്ലിന പരാജയപ്പെടുത്തിയത്.

ഇതോടെ മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ മറ്റൊരു മെഡൽ കൂടി ഉറപ്പിച്ചു.

ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടിൽ ആധിപത്യം പുലർത്തിയ ലവ്ലിന 5-0നാണ് രണ്ടാം റൗണ്ട് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡൽ ഉറപ്പാക്കുകയായിരുന്നു.

2018, 2019 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ ജേതാവാണ് ലവ്ലിന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!