KSDLIVENEWS

Real news for everyone

ഹൊസങ്കടിയിലും കുഞ്ചത്തൂരിലും സിസി ടിവി സ്ഥാപിക്കാനും കേടായ സ്ട്രീറ്റ് ലൈറ്റുകൾ മറ്റി സ്ഥാപിക്കാനും എസ്ഡിപിഐ നിവേധനം നൽകി

SHARE THIS ON

മഞ്ചേശ്വരം : മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിൽ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും, നിരന്തരമായ മോഷണ ശ്രമവും നാൽക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേടായ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാനും സിസി ടിവി സ്ഥാപിക്കാനും എസ്ഡിപിഐ നിവേധനം നൽകി…

മഞ്ചേശ്വരം പഞ്ചായത്തിലെ നാല് വാർഡുകളിൽ ഉൾപ്പെടുന്ന ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ടൗണായ ഹൊസങ്കടി സർക്കളിലെ പല സ്ട്രീറ്റ് ലൈറ്റുകൾ കാലങ്ങളായി കത്താത്തെ കേടായിക്കിടക്കുന്നു സിസി ടിവിയുടെ സാന്നിദ്ധ്യയും ഇല്ലാതായതോടെ ഈ അടുത്ത ദിവസങ്ങളിലാണ് ടൗണിലെ ജ്വലറിയിൽ മോഷണം നടന്നത് ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പ്രധാന ടൗണിലെ ഈ ഒരു പ്രശ്നത്തിനു പരിഹാരം എത്രയുംപ്പെട്ടന്ന് കാണണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി, എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സലാം മഞ്ചേശ്വർ, വൈസ് പ്രസിഡന്റ് യഹ്ക്കൂബ് ഹൊസങ്കടി, സമീർ ചെക്ക്പോസ്റ്റ് എന്നിവരുടെ നേത്രത്വത്തിൽ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീനാ മെന്തോറയ്ക്ക് നിവേധനം നൽകി…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!