കർണാടക അതിർത്തിയിലെ പ്രവേശന നിയന്ത്രണം രോഗികൽക്കും വിദ്യാർത്ഥികൾക്കും ഇളവ്

കേരള – കർണാടക ദേശിയപാതയിൽ അതിർത്തി പങ്കിടുന്ന തലപ്പാടിയിൽ കർണാടക സർക്കാർ വീണ്ടും അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ പൊതുജനം ഒറ്റകെട്ടായി ദേശിയപാത ഉപരോധമടകമുള്ള പ്രധിഷേധം ഉയർന്നു, ശേഷം ഇന്നും പ്രതിഷേധവുമായി ഇറങ്ങിയ എസ്ഡിപിഐ നേതാവ് അഷ്റഫ് ബഡാജെയുമായി ദക്ഷിണ കന്നട എഡിജിപി പ്രതാപ് റെഡ്ഡി നേരിട്ട് വന്ന് കൂടിക്കാഴ്ച്ച നടത്തുകയും രോഗികൾക്കും, വിദ്യാർത്ഥികൾക്കും, എമർജൻസി കേസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തില്ല എന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു….
സംഭവ സ്ഥലത്തെത്തിയ കാസറഗോഡ് ഡിവൈ എസ്പിയുമായി നടന്ന ചർച്ചയിൽ കോവിഡ് ടെസ്റ്റിന്റെ റിസൽട്ട് മെസ്സേജ് വരുന്നതുമായി ബന്ധപ്പെട്ടുള്ള തകരാറുകളെ കുറിച്ച് സംസാരിക്കയും എത്രയും പെട്ടെന്ന് അതിനെ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു…
ഇന്നലെ കാസറഗോഡ് ജില്ലാ കളക്ടറെ ഫോണിൽ ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കുകയു ചെയ്തിരുന്നു അതിന്റെ അടിസ്ഥാനത്തിൻ ഇന്ന് ആർ-ട്ടി പിസി ആർ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്….

