ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച; അവശേഷിക്കുന്ന പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതം

മഞ്ചേശ്വരം : ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കൊള്ളയടിച്ച കേസിലെ അവശേഷിക്കുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി . കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യ പ്രതി കെ പി സത്യേഷിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ.കഴിഞ്ഞ മാസം 26 ന് പുലർച്ചെയാണ് രാജധാനി ജ്വല്ലറിയിൽ കാവൽക്കാരനെ അക്രമിച്ച് കൊള്ളയടി നടന്നത് . കവർച്ചാ മുതലുകളുമായി സംഘം രക്ഷപ്പെടുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ഉള്ളാൾ പൊലീസ് പിടികൂടിയിരുന്നു . എന്നാൽ സത്യേഷ് അടക്കമുള്ള പ്രതികളെല്ലാം കാറും മറ്റും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു

