സാന്ത്വനം’ പദ്ധതി പ്രഖ്യാപനം നാളെ: കുമ്പോൽ തങ്ങൾ നിർവ്വഹിക്കും

അട്ടഗോളി: എസ് വൈ എസ് അട്ടഗോളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന ‘സാന്ത്വനം’ ബഹുമുഖ പദ്ധതികളുടെ പ്രഖ്യാപന സംഗമം നാളെ രാത്രി (ആഗസ്റ്റ് 6 വെള്ളി)
9 മണിക്ക് ഓൺലൈൻ വഴി നടക്കും.
സാന്ത്വന മേഘലയിൽ സുന്നി സംഘടനകൾ സംയുക്തമായി ആരംഭിക്കുന്ന പത്തിൽ പരം പദ്ധതികളുടെ അവതരണവും സാന്ത്വന പ്രവർത്തനം; ഇസ്ലമാമിക കാഴ്ച്ചപ്പാടുകൾ എന്ന വിഷയത്തിൽ ബോധവൽകരണവും നടക്കും.
കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ അബ്ബുഞ്ഞി ഹാജി ബംഗ്ലുറിന്റെ അദ്ധ്യക്ഷത്തയിൽ അട്ടഗോളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ യൂസുഫുൽ ഖാസിമി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പദ്ധതി പ്രഖ്യാപനം നിർവ്വഹിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാവതരണവും സയ്യിദ് യാസീൻ ഉബൈദുല്ലാ സഅദി ബായാർ പ്രാരംഭ പ്രാർത്ഥയും നടത്തും.
സിദ്ധീഖ് സഖാഫി ബായാർ ബായാർ ആശംസ പ്രഭാഷണം നടത്തും. സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി മള്ഹർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് ബദ്റുദ്ധീൻ തങ്ങൾ ചിപ്പാർ,എംപി മുഹമ്മദ് മണ്ണങ്കുഴി ,മുഹമ്മദലി അഹ്സനി മൂസോടി, അബ്ദുറസാഖ് മദനി ബായാർ, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, അനസ് സിദ്ധീഖി ശിറിയ, അബ്ദുല്ല മുസ്ലിയാർ പൊന്നങ്കള, സിദ്ധീഖ് സഖാഫി കയർകട്ട, സൈനുദ്ധീൻ സുബൈകട്ട തുടങ്ങിയവർ സമ്പന്ധിക്കും.അബ്ദുറസാഖ് സഖാഫി അട്ടഗോളി സ്വാഗതവും ബദ്റുൽ മുനീർ സഖാഫി നന്ദിയും പറയും.

