സാന്ത്വന പ്രവർത്തനം ഒഴിച്ച് കൂടാനാവാത്ത സാമൂഹിക പ്രതിബദ്ധതയാണ് – കുമ്പോൽ തങ്ങൾ

പൈളികെ: സാന്ത്വന പ്രവർത്തനങ്ങൾ ഒഴിച്ച് കൂടാനാവാത്ത സാമൂഹിക പ്രതിബദ്ധതയാണെന്നും ജീവകാരുണ്യ രംഗത്ത് എസ് വൈ എസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അഭിപ്രായപ്പെട്ടു.എസ് വൈ എസ് അട്ടഗോളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവിൽ അട്ടഗോളിയിൽ ആരംഭിക്കുന്ന ‘സാന്ത്വനം ഭവനം’ ബഹുമുഖ പദ്ധതികളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി സാന്ത്വന ഭാവനത്തിന്ന് കീഴിൽ ആരംഭിക്കുന്ന പത്തിന കർമ്മ പദ്ധതി അവതരണവും സാന്ത്വന പ്രവർത്തനം ഇസ്ലാമിക കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ബോധവത്കരണവും നടത്തി.കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ അബ്ബുഞ്ഞി ഹാജി ബംഗ്ലുറിന്റെ അദ്ധ്യക്ഷത്തയിൽ അട്ടഗോളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ യൂസുഫുൽ ഖാസിമി ഉദ്ഘാടനം ചെയ്തു.. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പദ്ധതി പ്രഖ്യാപനവും സാന്ത്വന ഭവനം ഫണ്ട് ഉദ്ഘാടനവും നടത്തി. സയ്യിദ് യാസീൻ ഉബൈദുല്ലാ സഅദി ബായാർ പ്രാരംഭ പ്രാർത്ഥയും നടത്തി.
സിദ്ധീഖ് സഖാഫി ബായാർ ബായാർ, അനസ് സിദ്ധീഖി ശിറിയ, എം പി മുഹമ്മദ് മണ്ണങ്കുഴി, അബ്ദുറസാഖ് മദനി ബായാർ ആശംസ പ്രഭാഷണം നടത്തി. സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി മള്ഹർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, അബ്ദുല്ല മുസ്ലിയാർ പൊന്നങ്കള, സിദ്ധീഖ് സഖാഫി കയർകട്ട, അബ്ബാസ് സഖാഫി ,ശാഫി കൊളഞ്ച,സൈനുദ്ധീൻ സുബൈകട്ട തുടങ്ങിയവർ സമ്പന്ധിക്കും.അബ്ദുറസാഖ് സഖാഫി അട്ടഗോളി സ്വാഗതവും ബദ്റുൽ മുനീർ സഖാഫി നന്ദിയും പറഞ്ഞു.

