KSDLIVENEWS

Real news for everyone

പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

SHARE THIS ON

ഇടുക്കി | വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. ഇടുക്കി മൂലമറ്റം പവര്‍ സ്റ്റേഷനിലെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് വൈദ്യുതി പ്രതിസന്ധി ഉടലെടുത്തത്. ഇതിന് താത്കാലിക പരിഹാരം കണ്ടെത്തിയാണ് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചത്.

സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. രാത്രി 7.30 മുതല്‍ക്കാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്കിലും 9 മണിയോടെ ഇത് പിന്‍വലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!