KSDLIVENEWS

Real news for everyone

തിരിച്ചടിച്ച് അമേരിക്ക; അഫ്‍ഗാനില്‍ ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചു

SHARE THIS ON

വാഷിങ്ടൺ: കാബൂൺ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോൺ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗർഹർ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂൾ ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കാളിയായ ഐഎസ് നേതാവായിരുന്നു. പ്രാഥമിക സൂചനകൾ പ്രകാരം തങ്ങൾ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചതായും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. 13 യുഎസ് സൈനികർ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേർ ആക്രമണം നടന്ന് 48 മണിക്കൂർ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഡ്രോൺ ആക്രമണം നടത്തിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!