ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‍ല ജമാ മസ്ജിദില്‍ നമസ്കാരത്തിന് വിലക്ക്

ഡല്‍ഹിയിലെ ഏറ്റവും പഴക്കം ചെന്ന ഫിറോസ് ഷാ കോട്‍ല ജമാ മസ്ജിദില്‍ നമസ്കാരത്തിന് വിലക്ക്. ജുമുഅ നമസ്ക്കാരം നിര്‍വഹിക്കാനായി പള്ളിയില്‍ എത്തിയവരെ സുരക്ഷാജീവനക്കാര്‍ അനുവാദം ഇല്ലെന്ന് പറഞ്ഞ് തടഞ്ഞു.
വിലക്കിനെതിരെ ജനപ്രതിനിധികളും വിശ്വാസികളും പ്രതിഷേധവുമായി എത്തി.
സുല്‍ത്താന്‍ ഫിറോസ് ഷാ തുഗ്ലക്ക് 14ാം നൂറ്റാണ്ടില്‍ പണിത ഫിറോസാബാദിലെ ജമാ മസ്ജിദിലാണ് നമസ്കാരം തടഞ്ഞിരിക്കുന്നത്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരം പൂര്‍ണമായും നിരോധിച്ചായിരുന്നു വിലക്കുകളുടെ തുടക്കം. ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടക്കത്തില്‍ എത്തിയതോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചു.
സന്ധ്യാസമയത്തെ മഗ്രിബ് നമസ്കാരവും പിന്നീട് വിലക്കി. അവശേഷിക്കുന്ന ഉച്ച, മധ്യാഹ്ന നമസ്കാരങ്ങള്‍ക്ക് വിനോദസഞ്ചാരികള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റെടുക്കണമെന്നു കൂടി പറഞ്ഞ് ആ നമസ്കാരവും മുടക്കി. ഇതോടെ വര്‍ഷങ്ങളായി ഇവിടെ ആരാധനകര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നവര്‍ക്ക് പള്ളിയിലേക്ക് പ്രവേശിക്കാന്‍ പറ്റാതായി. വിലക്കുകളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനും ഓഖ്ല എം.എല്‍.എ കൂടിയായ അമാനതുള്ള ഖാന്‍റെ നേതൃത്വത്തില്‍ വിലക്ക് ലംഘിച്ച് നമസ്ക്കാരം നിര്‍വഹിച്ചു.പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് നമസ്കാരംതടഞ്ഞതെന്ന് കുറ്റപ്പെടുത്തിയ അമാനതുല്ലാ ഖാന് അത് അവസാനിപ്പിക്കാനാണ് നമസ്കാരത്തിനെത്തിയതെന്നും പറഞ്ഞു.https://www.youtube.com/embed/GxUOkCgsW-U?playsinline=1&modestbranding=1&fs=0&autoplay=1&loop=1&mute=1&enablejsapi=1&origin=http%3A%2F%2Fapi-news.dailyhunt.in&widgetid=1

