കാസർഗോഡ് ജില്ലയിൽ ഇന്ന് 521 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 512 പേർക്കും. 550 പേർക്ക് രോഗമുക്തി

ഐ.പി.ആര്.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ്
28 ആഗസ്റ്റ് 2021
കാസര്‍കോട് ജില്ലയില്‍ 521 പേര്‍ക്ക് കൂടി കോവിഡ്, 550 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 521 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 550 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4900 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:440.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19482 പേര്
വീടുകളില്‍ 15416 പേരും സ്ഥാപനങ്ങളില്‍ 4066 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19482 പേരാണ്. പുതിയതായി 1779 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5945 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 4067, ആന്റിജന്‍ 1868, ട്രൂനാറ്റ് 10). 1220 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1407 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 594 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 550 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
122850 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 116954 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

