രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 47,092 പേർക്ക് കോവിഡ്; 509 മരണം ; രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 4,39,529 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു. ഇന്നലെ 47,092 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 32000 കേസുകള്‍ കേരളത്തില്‍ നിന്നാണ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,28,57,937 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 509 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,39,529 ആയി ഉയര്‍ന്നു. നിലവില്‍ 3,89,583 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 35,181 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 3,20,28,825 ആയി ഉയര്‍ന്നു. നിലവില്‍ 66 കോടിയില്‍പ്പരം ആളുകള്‍ക്ക് വാക്സിന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

